

മുഹമ്മദ് മുനീർ
കോതമംഗലം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എംഡിഎംഎയുമായി പിടികൂടി. തങ്കളം ജവഹർ കോളനി കരോട്ടുപുത്തൻപുര വീട്ടിൽ മുഹമ്മദ് മുനീർ (സെബാട്ടി- 32) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കോതമംഗലത്ത് വച്ച് യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളെ മുൻപ് പിടികൂടിയിരുന്നു. തുടരന്വേഷണത്തിൽ കോതമംഗലം അങ്ങാടിക്കര ഭാഗത്തുനിന്ന് മുനീറിനെ പിടികൂടുകയായിരുന്നു. പിടികൂടിയപ്പോൾ ഇയാളുടെ പക്കൽ നിന്നും 0.29 ഗ്രാം എംഡിഎം എയും കണ്ടെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ, പെരുമ്പാവൂർ, എന്നീ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസുകൾ ഉണ്ട്. സബ് ഇൻസ്പെക്റ്റർ എൽദോ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.