16 വയസുകാരിയെ പിന്തുടർന്ന് ശല്യം ചെയ്തു; പോക്സോ കേസിൽ നടൻ അറസ്റ്റിൽ

മുംബൈയിലെ ഘട്കോപർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്
Actor arrested in POCSO case for stalking and harassing a 16-year-old girl

രോഹിത് ചന്ദേൽ

Updated on

മുംബൈ: പതിനാറ് വയസുള്ള പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത നടൻ അറസ്റ്റിൽ. ടെലിവിഷൻ നടനായ രോഹിത് ചന്ദേൽ (29) ആണ് പിടിയിലായിരിക്കുന്നത്. മുംബൈയിലെ ഘട്കോപർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പെൺകുട്ടിയെ ഇയാൾ സ്വന്തം ഫോണിൽ നിന്നും മറ്റു നമ്പറുകളിൽ നിന്നും ബന്ധപ്പെട്ടിരുന്നു. കുട്ടി എതിർത്തിട്ടും ഇയാൾ ശല്യം ചെയ്യുന്നത് നിർത്തിയിരുന്നില്ല. ജൂലൈ 5ന് കുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തി. കുട്ടി എതിർത്തതോടെ നടൻ അസഭ്യം പറയുകയും അടിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ ഉള്ളത്.

പാണ്ഡ്യ സ്റ്റോർ, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ, സസിരൽ സിമാർ കാ 2, തേരാ യാർ ഹൂം മേ, മോൽക്കി എന്നീ സീരിയലുകളിലാണ് അഭിനയിച്ചിട്ടുള്ളത്. ദഹിസറിലെ വീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com