സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചു; നടി അറസ്റ്റിൽ

41 കാരിയായ അനുഷ്ക മോണി മോഹൻ ദാസാണ് അറസ്റ്റിലായത്
actress arrested for running prostitution racket in thane

അനുഷ്ക മോണി മോഹൻ ദാസ്

Updated on

മുംബൈ: സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചെന്ന കേസിൽ നടി അറസ്റ്റിൽ. 41 കാരിയായ അനുഷ്ക മോണി മോഹൻ ദാസാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ താനെയിൽ അനാശാസ‍്യ കേന്ദ്രം നടത്തിവരുകയായിരുന്നു ഇവർ. രണ്ട് യുവനടികളെ അനുഷ്കയുടെ അനാശാസ‍്യ കേന്ദ്രത്തിൽ നിന്നും പൊലീസ് രക്ഷപ്പെടുത്തി.

രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇടപാടുകാരനെന്ന വ‍്യാജേനയായിരുന്നു പൊലീസ് ഇവരെ സമീപിച്ചത്. എന്നാൽ ഇടപാടുകാരെ കാണാനായി മുബൈ അഹമ്മദാബാദ് ദേശീയപാതയിലുള്ള കശ്മീര മാളിലെത്തിയ നടിയെ പൊലീസ് പിടികൂടുകയായിരുന്നു.

നടിയെ കസ്റ്റഡിയിലെടുത്ത ശേഷം അനാശാസ‍്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് യുവനടികളെ കണ്ടെത്തിയത്. തുടർന്ന് അവരെ രക്ഷപ്പെടുത്തുകയും ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തു. മനുഷ‍്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അനുഷ്കയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. അനാശാസ‍്യ കേന്ദ്രത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പിടികൂടുമെന്ന് പൊലീസ് വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com