നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യ ഹർജി തള്ളി

ഇത്രയും നാൾ പ്രതി ജയിൽ കിടന്നു എന്നതുകൊണ്ടുമാത്രം മോചനത്തിന് കാരണമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യ ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അനന്തമായി നീണ്ടു പേവുകയാണെന്നും 6 വർഷമായി ജയിൽ തുടരുകയാണെന്നും കാട്ടിയാണ് പൾസർ സുനി ജാമ്യാപേക്ഷ നൽകിയത്.

ഇത്രയും നാൾ പ്രതി ജയിൽ കിടന്നു എന്നതുകൊണ്ടുമാത്രം മോചനത്തിന് കാരണമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നടിക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് നേരത്തെ തന്നെ കോടതി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം വിചാരണനടക്കുന്ന ദിവസങ്ങളിൽ പ്രതി നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചിരുന്നു. വിചാരണ നടപടികൾക്കായി വീഡിയോ കോൺഫറൻസിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത് പൾസർ സുനി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com