ദളിതർക്കെതിരേ അധിക്ഷേപ പരാമർശം; നടി മീര മിഥുൻ അറസ്റ്റിൽ

കേസിന്‍റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടർന്ന് 2022 ഓഗസ്റ്റിൽ കോടതി നടിക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു
Actress Meera Mithun arrested for making derogatory remarks against Dalits

മീര മിഥുൻ

Updated on

ചെന്നൈ: സമൂഹമാധ്യമത്തിലൂടെ ദളിതർക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. 2021ൽ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നേരത്തെ മീര അറസ്റ്റിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയി.

കേസിന്‍റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടർന്ന് 2022 ഓഗസ്റ്റിൽ കോടതി നടിക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് വർഷം കഴിഞ്ഞിട്ടും പൊലീസിന് നടിയെ കണ്ടെത്താൻ സാധിക്കാത്തതിൽ കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇപ്പോൾ അറസ്റ്റിലായ മീരയെ ഓഗസ്റ്റ് 11ന് ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.

2021 ൽ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടി വിവാദപരാമർശം നടത്തിയത്. എസ്‌ സി വിഭാഗത്തിൽപ്പെട്ടവർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണെന്നും പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സംവിധായകരെ തമിഴ് സിനിമയിൽനിന്ന് പുറത്താക്കണമെന്നുമാണ് നടി വീഡിയോയിൽ പറഞ്ഞത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com