

സമർഥ് സിങ്, ട്വിഷ ശർമ
ഭോപ്പാൽ: നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മധ‍്യപ്രദേശ് കോടതി ജാമ‍്യാപേക്ഷ റദ്ദാക്കിയതിനു പിന്നാലെ മുൻ ജഡ്ജിയും കേസിലെ ആരോപണവിധേയയുമായ ഗിരിബാല സിങ്ങിനെ സിബിഐ ചോദ‍്യം ചെയ്തു. ബാഗ് മുഘലിയ ഏരിയയിലുള്ള വീട്ടിലെത്തിയായിരുന്നു സിബിഐയുടെ ചോദ‍്യം ചെയ്യൽ.
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയിരിക്കുന്ന ഗിരിബാല സിങ്ങിനും മകൻ സമർഥ് സിങ്ങിനും മേയ് 15ന് സെഷൻസ് കോടതി മുൻകൂർ ജാമ‍്യം നൽകിയിരുന്നു. അഭിഭാഷകനും ട്വിഷ ശർമയുടെ ഭർത്താവുമായ സമർഥ് സിങ് നിലവിൽ സിബിഐയുടെ കസ്റ്റഡിയിലാണ്. ആദ‍്യം മധ‍്യപ്രദേശ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്.
മേയ് 12നാണ് ഭോപ്പാലിലെ ഭർതൃ വീട്ടിൽ ട്വിഷ ശർമയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നേരത്തെ മുൻകൂർ ജാമ‍്യം ലഭിച്ച ശേഷം ഗിരിബാല സിങ് തെളിവുകൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു.