ട്വിഷ ശർമയുടെ മരണം; ഗിരിബാല സിങ്ങിനെ കസ്റ്റഡിയിൽ വേണം, ആവശ‍്യവുമായി സിബിഐ

മുൻ ജഡ്ജിയും ഭർതൃമാതാവുമായ ഗിരിബാല സിങ്ങിനെ 5 ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ‍്യപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു
actress twisha sharma death case

സമർഥ് സിങ്, ട്വിഷ ശർമ, ഗിരിബാല സിങ്

Updated on

ഭോപ്പാൽ: നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജഡ്ജിയും ഭർതൃമാതാവുമായ ഗിരിബാല സിങ്ങിനെ 5 ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ‍്യപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഗിരിഭാല സിങ്ങിന്‍റെ അഭിഭാഷക സിബിഐയുടെ കസ്റ്റഡി അപേക്ഷയെ എതിർത്തില്ല. ഗിരിബാല സിങ്ങിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് സിബിഐ അടുത്ത നീക്കം ആരംഭിച്ചിരിക്കുന്നത്.

മധ‍്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ‍്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഗിരിബാല സിങ്ങിനെ അറസ്റ്റ് ചെയ്തത്. ട്വിഷയുടെ ഭർത്താവ് സമർഥ് സിങ്ങിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഗിരിബാല സിങ്ങിനെയും അറസ്റ്റ് ചെയ്തതോടെ കേസിൽ വഴിതിരിവായി.

മേയ് 12നാണ് ട്വിഷ ശർമയെ ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃമാതാവും ട്വിഷയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com