
വെന്‍റിലേറ്ററിലായിരുന്ന എയർ ഹോസ്റ്റസിനെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു
Representative graphics
ഗുഡ്ഗാവ്: സ്വകാര്യ ആശുപത്രി ഐസിയുവിലെ വെന്‍റിലേറ്ററിൽ കഴിയുന്ന സമയത്ത് ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് എയർ ഹോസ്റ്റസിന്‍റെ പരാതി.
താമസിച്ചിരുന്ന ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ അസുഖബാധിതയായതിനെത്തുടർന്നാണ് 46 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയെ കണ്ടെത്താൻ ആശുപത്രിയിലെ സിസിടിവി പരിശോധിച്ചു വരുകയാണെന്ന് പൊലീസ്.
ഏപ്രിൽ അഞ്ചിനാണ് എയർ ഹോസ്റ്റസിനെ ഗുഡ്ഗാവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച അവിടെനിന്ന് ഡിസ്ചാർജ് ചെയ്തു. അതിനു ശേഷമാണ് പൊലീസിൽ പീഡന പരാതി നൽകിയത്.
ഏപ്രിൽ ആറിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. വീട്ടിലെത്തിയ ശേഷം ഭർത്താവിനോട് വിവരം പറഞ്ഞ ശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചത്.