എയർ ഇന്ത്യ എയർ ഹോസ്റ്റസിനു നേരേ ലണ്ടൻ ഹോട്ടൽ മുറിയിൽ ആക്രമണം

രണ്ട് എയർഹോസ്റ്റസുമാർ മുറിയിലുണ്ടായിരുന്നു. വേണ്ട സഹായങ്ങളും കൗൺസലിങ്ങും നൽകിവരുന്നുണ്ടെന്ന് എയർ ഇന്ത്യ
Air Indian air hostess attacked at London hotel room
എയർ ഇന്ത്യ എയർ ഹോസ്റ്റസിനു നേരേ ലണ്ടൻ ഹോട്ടൽ മുറിയിൽ ആക്രമണംRepresentative image
Updated on

ന്യൂഡൽഹി: എയർ ഇന്ത്യ ക്യാബിൻ ക്രൂ ആയ എയർ ഹോസ്റ്റസിനു നേരേ ലണ്ടനിലെ ഹോട്ടൽ മുറിയിൽ ആക്രമണം. ശാരീരികമായി ആക്രമിക്കപ്പെട്ട വിവരം എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ട് എയർഹോസ്റ്റസുമാർ മുറിയിലുണ്ടായിരുന്നു. ഇരുവർക്കും വേണ്ട സഹായങ്ങളും കൗൺസലിങ്ങും നൽകിവരുന്നുണ്ടെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ലണ്ടൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതിനാൽ എയർ ഹോസ്റ്റസിന്‍റെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാവില്ലെന്നും അധികൃതർ. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നോ ഇല്ലെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com