കരമന അഖിൽ കൊലപാതകം: ഒരാൾ പിടിയിൽ, മൂന്നുപേർക്കായി തെരച്ചിൽ തുടരുന്നു

കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ തലക്കടിച്ച് കൊല്ലുകയായിരുന്നു
akhil murder in karamana one arrested
akhil murder in karamana one arrested

തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊലയാളി സംഘത്തിന്‍ൽ ഉൾപ്പെട്ട അനീഷാണ് പിടിയിലായത്. അഖിലിനെ കൊല്ലാനായി എത്തിയപ്പോൾ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത് അനീഷായരുന്നു. അനീഷ് ബാലരാമപുരത്തു നിന്നുമാണ് പിടിയിലായത്. മറ്റ് പ്രതികൾ ഒളിവിലാണ്.

ഇന്നലെയായിരുന്നു കൊലപാതകം. കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ തലക്കടിച്ച് കൊല്ലുകയായിരുന്നു. പ്രതികള്‍ ഇന്നോവയില്‍ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് റോഡിലുപേക്ഷിച്ച് കടന്നു കളഞ്ഞു.

ഒരാഴ്ച മുന്‍പ് ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായത്. വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവരാണ് പ്രതികള്‍. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com