വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി ആലപ്പുഴയിൽ ദമ്പതികൾ അറസ്റ്റിൽ

ഭാര്യയെ ഉപയോഗിച്ചാണ് ഇയാൾ ലഹരി കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം.
alappuzha couples seized with mdma

സഞ്ജുമോൾ (39) | കെ. സിയ (40)

Updated on

ആലപ്പുഴ: ഭാര്യയുടെ ബാഗിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 13 ​ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽപറമ്പിൽ കെ. സിയ (40), ഭാര്യ ഇരിങ്ങാലക്കുട വലിയപറമ്പിൽ വീട്ടിൽ സഞ്ജുമോൾ (39) എന്നിവരാണ് അറസ്റ്റിലായത്.

ഓപ്പറേഷൻ ഡി-ഹണ്ടിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാവുന്നത്. വില്‍പ്പനയ്ക്കായി ബംഗളൂരുവിൽ നിന്നും ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിനു സമീപത്തു നിന്നും പ്രതികള്‍ പിടിയിലാവുന്നത്.

പിടിയിലായ സിയ മാസങ്ങളായി കേരളത്തിനു പുറത്തുനിന്നും ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ച് കച്ചവടം നടത്തി വരികയായിരുന്നു. ലഹരിക്കേസുകളും ഒട്ടേറെ അടിപിടിക്കേസുകളും ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറയുന്നു. ഭാര്യയെ ഉപയോഗിച്ചാണ് സിയ ലഹരി കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com