കൈനകരി അനിത കൊലക്കേസ്; രണ്ടാം പ്രതി രജനിക്ക് വധശിക്ഷ

ഒന്നാം പ്രതി പ്രബീഷിന് കഴിഞ്ഞ ദിവസം കോടതി വധശിക്ഷ വിധിച്ചിരുന്നു
alappuzha kuttanad anitha murder second accused death penalty

അനിത |പ്രബീഷ് |രജനി

Updated on

ആലപ്പുഴ: കുട്ടനാട് കൈനകരി അനിത കൊലക്കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ. അഡീഷണൽ സെഷൻസ് കോടതിയാണ് കൈനകരി സ്വദേശിനി രജനിക്ക് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി പ്രബീഷിന് കോടതി വധശിക്ഷ വിധിച്ചിരുന്നു.

മയക്കുമരുന്ന് കേസിൽ ഒഡീശയിലെ ജയിലിൽ കഴിയുന്നതിനാൽ രജനിയുടെ ശിക്ഷാവിധി മാറ്റിവയ്ക്കുകയായിരുന്നു. രജനിയെ നേരിട്ട് ഹാജരാക്കാനുള്ള നിർദേശപ്രകാരം കോടതിയിൽ എത്തിച്ചപ്പോഴാണ് ശനിയാഴ്ച കോടതി വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി പ്രബീഷിന്‍റെ പെൺസുഹൃത്താണ് രജനി.

2021 ലാണ് പുന്നപ്ര സ്വദേസിയായ അനിത (32) യെ പ്രബീഷും രജനിയും ചേർന്ന് കൊലപ്പെടുത്തിയത്. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതോടെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിക്കുകയായിരുന്നു.

ശേഷം അനിതയുടെ കഴുത്തിൽ പ്രബീഷ് കത്തിവച്ച് ഭീഷണിപ്പെടുത്തി. ശബ്ദം പുറത്ത് കേൾക്കാതെയിരിക്കാൻ രജന വായും മൂക്കും പൊത്തിപ്പിടിച്ചു. തുടർന്ന ശ്വാസം മുട്ടി അനിത ബോധരഹിതയാവുകയായിരുന്നു. അനിത മരിച്ചെന്ന് കരുതി ഇരുവരും ചേർന്ന് ആറ്റിൽ ഉപേഷക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ അന്വേഷണ സംഘം 90 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചു. 82 സാക്ഷികളെ വിസ്തരിച്ചു. കഴിഞ്ഞ ദിവസം 2 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com