ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് മൂന്നര പവൻ സ്വർണവും പണവും കവർന്നു

വേലിക്കെട്ടിൽ വീട്ടിൽ കൃഷ്ണമ്മയുടെ (62) വീട്ടിലാണ് കവർച്ച നടന്നത്
alappuzha old age woman tied up in home and robbed gold and cash
ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് മൂന്നര പവൻ സ്വർണവും പണവും കവർന്നുfile
Updated on

ആലപ്പുഴ: മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട ശേഷം സ്വർണവും പണവും കവർന്നതായി പരാതി. വേലിക്കെട്ടിൽ വീട്ടിൽ കൃഷ്ണമ്മയുടെ (62) വീട്ടിലാണ് കവർച്ച നടന്നത്. മൂന്നര പവൻ സ്വർണം, 36000 രൂപ, ഓട്ടുപാത്രങ്ങൾ, എടിഎം കാർഡ് തുടങ്ങിയവയാണ് കവർന്നത്.

വീട്ടിൽ സഹായത്തിനായി നിന്നിരുന്ന യുവതിയെ സംഭവത്തിന് ശേഷം കാണാതായി. കവർച്ചയ്ക്കെത്തിയ നാലംഗ സംഘത്തോടൊപ്പം യുവതിയും പോയെന്നാണ് പൊലീസിനോട് വീട്ടമ്മ പറഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com