അല്ലു അർജുന് ജയ് വിളിക്കാൻ ആവശ്യപ്പെട്ട് ബംഗളൂരുവിൽ യുവാവിന് ക്രൂര മർദനം| Video

മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്
അല്ലു അർജുന് ജയ് വിളിക്കാൻ ആവശ്യപ്പെട്ട് ബംഗളൂരുവിൽ യുവാവിന് ക്രൂര മർദനം| Video

ബംഗളൂരു: ബംഗളൂരുവിൽ തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് ജയ് വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിന് ക്രൂര മർദനം. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്.

‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകൾ ഒരു യുവാവിനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്.

മർദനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വീഡിയോ വൈറലായതോടെ അക്രമികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപെട്ട് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ക്രിമിനലുകളെ ഉടൻ അകത്തക്കണെമെന്ന് ബംഗളൂരു പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ഇതുവരെ അല്ലു അർജുൻ ഇതിനെതിരെ രംഗത്ത് വന്നിട്ടില്ല. 'പുഷ്പ 2: ദി റൂൾ' എന്ന ചിത്രത്തിന്‍റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് അല്ലു അർജുൻ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com