
ആലപ്പുഴ: അമ്പലപ്പുഴയിൽ വീട് കയറി ആക്രമണം. വൃദ്ധ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. സച്ചിൻ, അമ്മൂമ്മ ശോഭന, ബന്ധുക്കളായ പ്രീതി, നീനു എന്നിവർക്കാണ് പരിക്കേറ്റത്.
ഉത്സവ പറമ്പിലുണ്ടായ തർക്കത്തിന്‍റെ തുടർച്ചയായാണ് ആക്രമണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനു നേരെയും കയ്യേറ്റമുണ്ടായി. ആക്രമികളായ അജിത്ത്, സുധിലാൽ രാഹുൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.