അങ്കമാലിയില്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഒഡീഷ സ്വദേശി അറസ്റ്റിൽ

പണിമുടക്ക് ദിവസമായിരുന്നു സംഭവം
angamaly thuravoor rape attempt odisha man arrested

പിടിയിലായ സന്തനു ബിശ്വാൽ

Updated on

അങ്കമാലി: തുറവൂരില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ ഒഡീഷ സ്വദേശി ശന്തനു ബിശ്വാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണിമുടക്ക് ദിവസമായ ജൂലൈ 9ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. തുറവൂര്‍ ഭാഗത്തെ കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങി വരികയായിരുന്ന 36 വയസുകാരിയെ മറ്റൊരു ഭാഗത്തേക്ക് തള്ളിയിട്ട ശേഷം വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിക്കുകയായിരുന്നു പ്രതി.

യുവതി ബഹളമുണ്ടാക്കിയതോടെ ഈ സമയം അതുവഴി ബൈക്കില്‍ വന്നവരും നാട്ടുകാരും ഇടപെട്ടാണ് രക്ഷപെടുത്തിയത്. പിന്നാലെ ഇവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ റിമാഡ് ചെയ്തതായി അങ്കമാലി പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com