അങ്കമാലി വിനു വിക്രമൻ വധക്കേസിലെ ഒന്നാം പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കഴിഞ്ഞ ഏപ്രിൽ 10 ന് കൊലപ്പെടുത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് നിഥിനെതിരെ കാപ്പ ചുമത്തിയത്
angamaly vinu vikraman murder case mani accused jailed with kaapa
നിഥിൻ (തിമ്മയ്യൻ 29 )
Updated on

കൊച്ചി: അങ്കമാലി, ചെങ്ങമനാട് വിനു വിക്രമൻ വധക്കേസിലെ ഒന്നാം പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാറക്കടവ് കുറുമശ്ശേരി വേങ്ങൂപ്പറസിൽ വീട്ടിൽ നിഥിൻ (തിമ്മയ്യൻ 29 ) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.

ചെങ്ങമനാട്, അങ്കമാലി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2019 നവംബറിൽ അത്താണിയിൽ വച്ച് ഗില്ലാപ്പി ബിനോയിയെ കൊലപ്പെടുത്തിയ കേസിലെ 1-ാം പ്രതിയാണ് വിനു വിക്രമൻ. ഇയാളെ കുറുമശ്ശേരിയിൽ വച്ച് കഴിഞ്ഞ ഏപ്രിൽ 10 ന് കൊലപ്പെടുത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് നിഥിനെതിരെ കാപ്പ ചുമത്തിയത്.

ചെങ്ങമനാട് പൊലീസ് ഇൻസ്പെക്ടർ ആർ.കുമാർ, എ.എസ്.ഐ പി.ജെ സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിബു അയ്യപ്പൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ കൃഷ്ണരാജ്, കെ.എസ് അനു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com