കള്ളിയെന്ന് വിളിച്ചു; രണ്ടും നാലും വയസുള്ള കുട്ടികളെ 13 കാരി കിണറ്റിലെറിഞ്ഞു കൊന്നു

ബന്ധുക്കളായ കുട്ടികളെയാണ് 13 കാരി കൊന്നത്
angry over being called thief girl killed two minor cousins as pushed to well

കള്ളിയെന്ന് വിളിച്ചു; രണ്ടും നാലും വയസുള്ള കുട്ടികളെ 13 കാരി കിണറ്റിലെറിഞ്ഞു കൊന്നു

file image

Updated on

റായ്പൂർ: കള്ളിയെന്നു വിളിച്ചതിലുണ്ടായ ദേഷ്യത്തിൽ നാലു വയസുകാരനെയും രണ്ടു വയസുകാരിയെയും 13 കാരി കിണറ്റിലെറിഞ്ഞു കൊന്നു. ഛത്തീസ്ഗഡിലെ ഖൈരഗഢ് ഗണ്ടായി ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. ബന്ധുക്കളായ സഹോദരങ്ങളെയാണ് പെൺകുട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് 13 കാരിയെ അറസ്റ്റു ചെയ്തു.

ഗജാനന്ദ് വർമയുടെ മക്കളായ കരൺ വർമ (4), സഹോദരി വൈശാലി (2) എന്നിവരാണ് കൊല്ലപ്പെട്ടത്. കരൺ പല തവണ തന്നെ 'ചോർ' എന്നു വിളിച്ച് കളിയാക്കിയതിനെ തുടർന്നാണ് കിണറ്റിൽ തള്ളിയിട്ടതെന്ന് 13 കാരി മൊഴി നൽകി.

കുട്ടികളെ കാണാതായതോടെ നടത്തിയ തെരച്ചിലിൽ ആദ്യം വൈശാലിയെ കിണറ്റിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആൺകുട്ടിയും കിണറ്റിലുണ്ടാവാമെന്ന ധാരണയിൽ മോട്ടോർ ഉപയോഗിച്ച് കിണറുവറ്റിച്ചപ്പോൾ കരണിന്‍റെയും മൃതദേഹം കണ്ടത്തുകയായിരുന്നു. ഇവരുടെ പിതാവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com