ഭാര്യ പിണങ്ങിപ്പോയതിന്‍റെ ദേഷ്യം; ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്

സംഭവത്തിൽ പ്രതിയായ മുസ്തഫയെ മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
Angry over his wife's disagreement; Young man stabs broker to death

ഭാര്യ പിണങ്ങിപ്പോയതിന്‍റെ ദേഷ്യം; ബ്രോക്കറെ കുത്തിക്കൊലപ്പെടുത്തി യുവാവ്

Updated on

മംഗളൂരു: ഭാര്യ പിണങ്ങിപ്പോയതിന്‍റെ ദേഷ്യത്തിൽ കല്യാണ ബ്രോക്കറെ കുത്തിക്കൊലപ്പെടുത്തി യുവാവ്. മംഗളൂരു വാമഞ്ചൂർ സ്വദേശി സുലൈമാനാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മുസ്തഫയെ മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുവർഷം മുൻപ് സുലൈമാന്‍റെ ബന്ധുവായ ഷഹീനാസ് എന്ന യുവതിയെ മുസ്തഫ കല്യാണം കഴിച്ചിരുന്നു. സുലൈമാനായിരുന്നു ഇടനിലക്കാരൻ.

എന്നാൽ, ദാമ്പത്യ പ്രശ്നങ്ങൾ കാരണം കുറച്ച് മാസങ്ങൾക്ക് മുൻപെ ഷഹീനാസ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇത് പറയാനായി കഴിഞ്ഞ ദിവസം രാത്രി സുലൈമാൻ മുസ്തഫയുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. സുലൈമാൻ, മുസ്തഫയോട് സംസാരിച്ച ശേഷം റോഡിൽ കാത്തുനിന്ന മക്കളുടെ അടുത്തേക്ക് തിരിച്ചെത്തിയപ്പോൾ കത്തിയുമായി ഓടിയെത്തിയ മുസ്തഫ സുലൈമാന്‍റെ കഴുത്തിൽ കുത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com