ലഹരി ഉൽപന്നങ്ങളുമായി അറസ്റ്റിലായ നടി താനല്ല, ടാഗ് ചെയ്യരുത്; അഞ്ജു കൃഷ്ണ അശോക്

ചെവ്വാഴ്ചയാണ് തൃക്കാക്കരയിൽ നിന്നും ലഹരി ഉൽപന്നങ്ങളുമായി അഞ്ജു കൃഷ്ണ എന്ന നാടക നടി അറസ്റ്റിലായത്
ലഹരി ഉൽപന്നങ്ങളുമായി അറസ്റ്റിലായ നടി താനല്ല, ടാഗ് ചെയ്യരുത്; അഞ്ജു കൃഷ്ണ അശോക്
Updated on

കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി പിടിയിലായ നാടക നടി താനല്ലെന്ന് അഞ്ജു കൃഷ്ണ അശോക്. പേരിലെ സാമ്യമാണ് എല്ലാത്തിനും കാരണമെന്നും കാര്യമറിയാതെ മാധ്യമങ്ങളടക്കം സോഷ്യൽ മീഡിയയിൽ തന്നെ ടാഗ് ചെയ്യുന്നുണ്ടെന്നും നടി പ്രതികരിച്ചു.

കുറ്റക്കാരെ ടാഗ് ചെയ്യുന്നതിനു പകരം തന്നെയാണ് ടാഗ് ചെയ്യുന്നത്. ഇത് നിസ്സാരമല്ല. തനിക്കും കുടുംബത്തിനും തമാശക്കാര്യമല്ലെന്നും ഇത്തരം ടാഗുകൾ നീക്കം ചെയ്ത് ആശയക്കുഴപ്പം ഒഴിവാക്കണമെന്നും അഞ്ജു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് താക്കീതും നൽകുന്നുണ്ട്.

ചെവ്വാഴ്ചയാണ് തൃക്കാക്കരയിൽ നിന്നും ലഹരി ഉൽപന്നങ്ങളുമായി അഞ്ജു കൃഷ്ണ എന്ന നാടക നടി അറസ്റ്റിലായത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്ക്വാഡിന്‍റെ പരി‍ശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com