പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ തട്ടിയെടുത്തത് 19 ലക്ഷം

ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെയുള്ള മാസങ്ങളിലായാണ് പണം നഷ്ടമായത്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പിന് ഇരയായി വീട്ടമ്മ. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ പല തവണകളായി 19 ലക്ഷം രൂപ തട്ടിയെടുത്തു.

ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെയുള്ള മാസങ്ങളിലായാണ് പണം നഷ്ടമായത്. അന്വേഷണത്തിൽ യുപിഐ വഴിയാണ് പണം നഷ്ടമായിരിക്കുന്നതെന്ന് കണ്ടെത്തി. 1992 മുതലാണ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. തട്ടിപ്പ് നടത്തിയത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന പഴയ ഫോൺ നമ്പർ ഉപയോഗിച്ചെന്നാണ് സംശയം. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് എടുത്തു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com