
മദ‍്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് സുഹൃത്തിനെ അടിച്ചുകൊന്നു
file
തിരുവനന്തപുരം: മദ‍്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ കിളിമാനൂരിൽ സുഹൃത്തിനെ അടിച്ചുകൊന്നു. കാട്ടുമ്പുറം അരിവാരിക്കുഴി സ്വദേശി അഭിലാഷാണ് (28) മരിച്ചത്.
സംഭവത്തിൽ അഭിലാഷിന്‍റെ സുഹൃത്തും പന്തടിക്കുളം അങ്കണവാടിക്ക് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന അരുണിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.
വ‍്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രതിയായ അരുൺ കുമാർ പൊലീസ് സ്റ്റേഷനിലെത്തിയാണ് കൊലപാതക വിവരം അറിയിച്ചത്. മദ‍്യപാനത്തെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം.