കുടുംബ വഴക്കിനെ ചൊല്ലി തർക്കം; വർക്കലയിൽ യുവാവ് സഹോദരനെ വെട്ടി പരുക്കേൽപ്പിച്ചു

ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം
Argument over family feud; Youth stabs and injures brother in Varkala
കുടുംബ വഴക്കിനെ ചൊല്ലി തർക്കം; വർക്കലയിൽ യുവാവ് സഹോദരനെ വെട്ടി പരുക്കേൽപ്പിച്ചു
Updated on

തിരുവനന്തപുരം: വർക്കലയിൽ കുടുംബ വഴക്കിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ വെട്ടി പരുക്കേൽപ്പിച്ചു. വർക്കല പാറയിൽക്കാവിന് സമീപം താമസിക്കുന്ന അനിൽകുമാറിനെയാണ് സഹോദരൻ ശ്രീജിത്ത് വെട്ടി പരുക്കേൽപ്പിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിനെ പാരിപ്പിള്ളി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിന്‍റെ മുറിയിലേക്ക് അനിൽകുമാർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്നു പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ഇവരുടെ അമ്മ വേഗത്തിൽ വെള്ളമൊഴിച്ച് കെടുത്തി ശ്രീജിത്തിനെ വിളിച്ചെഴുന്നേൽപ്പിച്ചു. തുടർന്ന് ഉറക്കമെഴുന്നേറ്റ ശ്രീജിത്തും സഹോദരനുമായി വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com