
ഭാര്യയുമായി വഴക്ക്; നാലു മാസമായ കുഞ്ഞിനെ കൊന്ന് അച്ഛൻ ജീവനൊടുക്കി
ഭിന്ദ്: ഭാര്യയുമായുളള കുടുംബ വഴക്കിനെ തുടർന്ന് നാലു മാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. അമോൽ സോനാവനാണ് മകനെ വെളളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. യുവാവിന്‍റെ മൃതദേഹം കിടപ്പു മുറിയിൽ നിന്നാണ് ലഭിച്ചത്.
പിങ്ക് ടീഷർട്ടും ഡയപ്പറും ധരിച്ച കുഞ്ഞിന്‍റെ മൃതദേഹം വീപ്പയ്ക്കുളളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടിപകൾക്കായി ആശുപത്രിയിലേക്കു മാറ്റി.