പതിനായിരക്കണക്കിനു രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികൾക്ക് വൻ വിലയ്ക്കാണ് ഇയാൾ പുകയില ഉൽപന്നങ്ങൾ വിറ്റിരുന്നത്
പതിനായിരക്കണക്കിനു രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശി പിടിയിൽ
Updated on

കോതമംഗലം: പതിനായിരക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അസം സ്വദേശി പിടിയിൽ. നെല്ലിക്കുഴി പാഴൂർമോളം ഭാഗത്ത് വാടകക്കു താമസിക്കുന്ന നാഗൂൺ സൊലുഗിരി സ്വദേശി അബു ഹുറൈറെ ആണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്.

ഇയാളുടെ വീട്ടിൽ നിന്നുമാണ് ചാക്കിലും സഞ്ചിയിലുമായി സൂക്ഷിച്ച പതിനായിരക്കണക്കിന് രൂപ വിലവരുന്ന വിവിധ ഇനത്തിൽപ്പെട്ട നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വൻ വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നത്.

ഇൻസ്പെക്ടർ പി.ടി ബിജോയി, എസ് ഐ മാരായ ആൽബിൻ സണ്ണി, ആതിര പവിത്രൻ, എ.എസ്.ഐമാരായ കെ.എം സലിം റെക്സ് പോൾ, എസ്.സി.പി.ഒ മാരായ എം.കെ ഷിയാസ്, ജോസ് ബെന്നോ തോമസ് തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com