ചങ്ങനാശേരിയിൽ 1.41 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

ഇയാളുടെ പക്കൽ നിന്നും കഞ്ചാവിനൊപ്പം കഞ്ചാവ് ചുരുട്ടി വലിക്കാനുപ‍യോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്
Assam native arrested with 1.41 kg of ganja in Changanassery

ചങ്ങനാശേരിയിൽ 1.41 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

Updated on

ചങ്ങനാശേരി: തെങ്ങണ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നും 1.41 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. മുപ്പത്തിയഞ്ചുകാരനായ അസിം ചങ്മയ് ആണ് അറസ്റ്റിലായത്.

ഇയാളുടെ പക്കൽ നിന്നും കഞ്ചാവിനൊപ്പം കഞ്ചാവ് ചുരുട്ടി വലിക്കാനുപ‍യോഗിക്കുന്ന ഉപകരണങ്ങളും പതിനായിരത്തിലധികം രൂപ കണ്ടെത്തി. ഓൺലൈൻ വഴിവാങ്ങിയിരുന്ന ഈ ഉപകരണങ്ങൾ ഉൾപ്പെടെയാണ് ഇയാൾ കഞ്ചാവ് വിറ്റത്.

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്‌ടർ എം. നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥആനത്തിലാണ് റെയ്ഡ്. ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com