
മലപ്പുറം: ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ. വിൽപ്പനയ്ക്ക് സൂക്ഷിച്ച 7.5 ഗ്രാം ബ്രൗൺ ഷുഗറുമായി അസം നാഗൺ സ്വദേശി സദ്ദാം ഹുസൈൻ (30) ആണ് എക്സൈസിന്‍റെ പിടിയിലായത്. വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.