കോതമംഗലത്ത് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Assam native arrested with cannabis in Kothamangalam

മെറാദുൽ ഇസ്ലാം

Updated on: 

കോതമംഗലം : വില്പനക്കായി എത്തിച്ച ഒന്നേ കാൽ കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി പൊലീസ് പിടിയിൽ. പല്ലാരിമംഗലം മടിയൂരിൽ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുൽ ഇസ്ലാമിനെയാണ്(22) പോത്താനിക്കാട് പൊലീസ് പിടികൂടിയത്.

പല്ലാരിമംഗലം ഈട്ടിപ്പാറയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്നയിടത്തു നിന്നാണു കഞ്ചാവ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com