കുറുപ്പംപടിയിൽ രാസ ലഹരിയുമായി അസം സ്വദേശികൾ പിടിയിൽ

കുറുപ്പംപടി എംജിഎം സ്കൂളിന് സമീപം വച്ചാണ് ഇവരെ പിടികൂടിയത്
Assam natives arrested with chemical drugs in Kuruppampady

മൊനുവറ കത്തൂൻ |അജിജുൾ ഇസ്ലാം

Updated on

കോതമംഗലം: രാസ ലഹരിയുമായി അസം സ്വദേശികൾ പിടിയിൽ. അസം മൊറിഗോൺ സ്വദേശികളായ മൊനുവറ കത്തൂൻ (22), അജിജുൾ ഇസ്ലാം (39) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടിയത്.

ഇവരിൽനിന്ന് വിൽപ്പനക്കായി എത്തിച്ച 12.250 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് കുറുപ്പുംപടി എം ജി എം സ്കൂളിന് സമീപം വച്ചാണ് ഇവരെ പിടികൂടിയത്.

അന്വേഷണത്തിൽ എ എസ് പി ഹാർദിക് മീണ, ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ, എസ് ഐ മാരായ ബി.എം. ചിത്തുജി, ഇബ്രാഹിം കുട്ടി, ബൈജു പോൾ, എഎസ്ഐ ഷാജി, എസ് സിപിഒമാരായ ജിജോ വർഗീസ്, നൗഫൽ, ധന്യ എന്നിവരാണ് ഉണ്ടായിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com