അസമിൽ വിദ്യാർഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; ബലാത്സംഗത്തിനിരയാതായി സംശയം

സംഭവവുമായി ബന്ധപ്പെട്ട് 63 കാരനായ ജഗത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Assam Students Body Recovered From Septic Tank Rape-Murder Suspected

അസമിൽ വിദ്യാർഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; ബലാത്സംഗത്തിനിരയാതായി സംശയം

file image

Updated on

ഗുവാഹട്ടി: അസം ജോർഹട്ട് ജില്ലയിൽ നിന്നും 4 ദിവസം മുൻപ് കാണാതായ കോളെജ് വിദ്യാർഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. ടിറ്റാബോറിന്‍റെ നന്ദനാഥ് സൈകിയ കോളെജിലെ വിദ്യാർഥിയായിരുന്ന പെൺകുട്ടിയെ കോളെജിലേക്ക് പോവും വഴി നവംബർ 7 നാണ് കാണാതായത്. ‌

വിദ്യാർഥിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു, തുടർന്ന് അന്വേഷണത്തിനിടെ പൊലീസിന്‍റെ അനാസ്ഥ ആരോപിക്കുകയും കൃത്യനിർവഹണത്തിലെ അനാസ്ഥ കാരണം ടിറ്റാബോർ പൊലീസ് സ്റ്റേഷനിലെ ഓഫീസറുടെ ഓഫീസ് അടച്ചുപൂട്ടി.

കൊല്ലപ്പെടുന്നതിന് മുമ്പ് വിദ്യാർഥി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ 63 കാരനായ ജഗത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനിയെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയതായി സിങ് സമ്മതിച്ചതായും പൊലീസുകാർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com