സഹ സംവിധായകൻ കഞ്ചാവുമായി അറസ്റ്റിൽ

സഹ സംവിധായകനായ നദീഷ് നാരായണനാണ് അറസ്റ്റിലായത്
associate director arrested with cannabis kannur

നദീഷ് നാരായണൻ

Updated on

കണ്ണൂർ: സിനിമാ പ്രവർത്തകൻ കഞ്ചാവുമായി അറസ്റ്റിൽ. സഹ സംവിധായകൻ നദീഷ് നാരായണനാണ് അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു. രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയെ തുടർന്നാണ് പയ്യന്നൂർ റെയിൽവേ ഗേറ്റിനു സമീപത്ത് നിന്നും പ്രതിയെ പിടികൂടിയത്.

ഏറെ നാളുകളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com