എടിഎം കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമം; പോളി ടെക്നിക് ബിരുദധാരി പിടിയിൽ

മലപ്പുറം സ്വദേശി വിജേഷാണ് (38) ചോവായൂർ പൊലീസിന്‍റെ പിടിയിലായത്
atm robbery attempt in kozhikode one arrested
എടിഎം കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമം; പോളി ടെക്നിക് ബിരുദധാരി പിടിയിൽ
Updated on

കോഴിക്കോട്: പറമ്പിൽ കടവിൽ എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി വിജേഷാണ് (38) ചോവായൂർ പൊലീസിന്‍റെ പിടിയിലായത്. ഹിറ്റാച്ചിയുടെ എടിഎം ആണ് ഇയാൾ കുത്തിത്തുറക്കാൻ ശ്രമിച്ചത്. പുലർച്ചെ 2:30 യോടെ പട്രോളിങ് നടത്തിയ പൊലീസ് സംഘമാണ് എടിഎം കൗണ്ടറിനുള്ളിൽ നിന്നും മോഷ്ടാവിനെ പിടികൂടിയത്.

വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് സംഘം പരിശോധനയ്ക്ക് മുതിർന്നത്. സാമ്പത്തിക ബാധ‍്യത തീർക്കാൻ വേണ്ടിയാണ് പോളി ടെക്നിക് ബിരുദധാരിയായ യുവാവ് മോഷണത്തിനിറങ്ങി തിരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചെറിയ ഗ‍്യാസ് കട്ടർ അടക്കമുള്ളവ യുവാവിൽ നിന്നും പൊലീസ് കണ്ടെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com