ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം; 7 ലക്ഷം രൂപ ചാരമായി.!

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
atm robbery using gas cutter at bangalore 7 lakh turned into ashes
atm robbery using gas cutter at bangalore 7 lakh turned into ashes
Updated on

ബംഗളൂരു: കർണാടകയിൽ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നോട്ടുകള്‍ കത്തിച്ചാമ്പലായി. ബംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ 7 ലക്ഷത്തോളം രൂപ കത്തിനശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. 2 പേര്‍ ചേര്‍ന്ന് എടിഎം യന്ത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നത് കെട്ടിട ഉടമ കണ്ടയുടനെ സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും മോഷണത്തിനുപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു. സിസിടിവി അടക്കമുള്ളവ പരിശോധിച്ചുവരികയാണെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com