പൊലീസിനു നേരെ വാൾ വീശി, ജീപ്പിന്‍റെ ചില്ലു തകർത്തു ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

കോളീയൂർ ഭാഗത്തെ റസിഡൻസിൽപ്പെട്ട ഭാരവാഹികളെയും പ്രദേശവാസികളെയും തടഞ്ഞുനിർത്തി പണം പിടിച്ചുവാങ്ങുകയും നൽകാത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് പ്രതിയെ അന്വേഷിച്ചെത്തിയത്
ഗോകുൽ
ഗോകുൽ

കോവളം: പൊലീസ് സംഘത്തിനുനേരെ വാൾവീശി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കണ്ണൻ എന്നുവിളിക്കുന്ന ഗോകുലിനെയാണ് ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് പിടികൂടിയത്.

കോളീയൂർ ഭാഗത്തെ റസിഡൻസിൽപ്പെട്ട ഭാരവാഹികളെയും പ്രദേശവാസികളെയും തടഞ്ഞുനിർത്തി പണം പിടിച്ചുവാങ്ങുകയും നൽകാത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് പ്രതിയെ അന്വേഷിച്ചെത്തിയത്. ഇതിനിടെ പ്രതി പൊലീസിനു നേരെ വാളെടുത്ത് വീശുകയും ഇഷ്ടികകൊണ്ട് പൊലീസ് ജീപ്പിന്‍റെ പിൻഭാഗത്തുള്ള ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു. പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ ഒളിസങ്കേത്തതിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

Trending

No stories found.

Latest News

No stories found.