
ഇ.എം. മുഹമ്മദ്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ എസ്ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ ഇ.എം. മുഹമ്മദിനെയാണ് വാഹന പരിശോധനക്കിടെ കദളിക്കാട് വച്ച് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്.
സംഭവത്തിൽ ഗുരുതരമായി കാലിനു പരുക്കേറ്റ ഉദ‍്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. അക്രമികൾ മുഹമ്മദിന്‍റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.