

police
file image
കോട്ടയം: അധ‍്യാപികയായ ഭാര‍്യയെ സ്കൂളിൽ കയറി ആക്രമിച്ച ശേഷം ഭർത്താവ് ഓടി രക്ഷപ്പെട്ടു. കോട്ടയം ഏറ്റുമാനൂരിലെ പൂവത്തുമുട്ടിലാണ് സംഭവം നടന്നത്. അധ‍്യാപികയായ സോണിയക്കു നേരെയായിരുന്നു ഭർത്താവായ കൊച്ചുമോന്‍റെ ആക്രമണം.
സോണിയയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ‍്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല. ഇരുവരും തമ്മിലുള്ള കുടുംബ വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.