പാർക്കിങ്ങിനെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് സൈനികനും സഹോദരനും മർദനം

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് സൈനികനും സഹോദരനും മർദനം

ബുധാനാഴ്ച രാത്രി ഒമ്പതരയോടെ പാറശാല പള്ളിക്കു സമീപമായിരുന്നു സംഭവം
Published on

തിരുവനന്തപുരം: പാറശാലയിൽ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ സംഘർക്ഷത്തിൽ സൈനികനും സഹോദരനും പരുക്ക്. സൈനികനായ സിജുവിനും സഹോദരൻ സിനുവിനുമാണ് പരുക്കേറ്റത്.

ബുധാനാഴ്ച രാത്രി ഒമ്പതരയോടെ പാറശാല പള്ളിക്കു സമീപമായിരുന്നു സംഭവം. കടയുടെ മുന്നിൽ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കാലാശിച്ചത്. മർദനത്തിൽ സിജുവിന്‍റെ വാരിയെല്ലിന് പൊട്ടലുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടയുടമ അയൂബ് ഖാൻ, മകനും ഡോക്‌ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com