നടി ഉൾപ്പെട്ട മർദന കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, ഡോക്റ്റർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

നടിയുടെ ബന്ധു നൽകിയ പീഡന പരാതിയിൽ കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഡോക്റ്റർ ജോൺ വർഗീസിനെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
attack case actress bail application rejected

അതുല്യ ചന്ദ്ര

Updated on: 

കൊച്ചി: ഡോക്റ്ററെ മർദിച്ച് പണമാവശ്യപ്പെട്ടെന്ന കേസിൽ നടി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. അന്വേഷണം ആദ്യ ഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം നൽകരുതെന്നുമുള്ള പൊലീസിന്‍റെ നിലപാട് ശരിവച്ചാണ് കോടതിയുടെ നടപടി.

അതേസമയം, നടിയുടെ ബന്ധു നൽകിയ പീഡന പരാതിയിൽ കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഡോക്റ്റർ ജോൺ വർഗീസിനെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നടിയുടെ ബന്ധു പീഡനത്തിന് തെളിവായി നൽകിയ ഫോണിൽ നിന്ന് പൊലീസ് 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ ഡോക്‌ടറുടെ ഫോണിൽ നിന്ന് കണ്ടെത്തി. ഇൻഫോപാർ‌ക് പൊലീസ് നടത്തിയ പരിശോധനയിലാണ് നിർണായക തെളിവുകൾ ലഭിച്ചത്.

യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അം​ഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്യുകയായിരുന്നു. ഇതിനെതിരേ ഡോക്റ്റർ നൽകിയ പരാതിയിലാണ് നടി അതുല്യ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്നാണ് നടിയുടെ ബന്ധു ഡോക്റ്റർക്കെതിരേ പരാതിയുമായി എത്തിയത്.