ഹരിത കർമ സേനാംഗത്തെ പട്ടിയെ അഴിച്ചു വിട്ട് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
ഹരിത കർമ സേനാംഗത്തെ പട്ടിയെ അഴിച്ചു വിട്ട് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി
Updated on

അങ്കമാലി: മഞ്ഞപ്രയിൽ ഹരിത കർമ സേനാംഗത്തെ പട്ടിയെ അഴിച്ചു വിട്ട് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. ഹരിത കർമ സേനാംഗം ഏഴാം വാർഡിലെ ജിജി സാജയെ ആണ് പട്ടിയെ അഴിച്ചുവിട്ട് ആക്രമിക്കാന്‍ ശ്രമിച്ചത്.

സംഭവത്തിൽ ജസ്റ്റിൻ ആന്‍റണി ചിറയത്തിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ വീടുനുമുന്നിൽ പ്രതിഷേധം നടന്നു.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ജിജി പ്ലാസ്റ്റിക് ശേഖരണത്തിന് ചെന്നപ്പോൾ പട്ടിയെ അഴിച്ചു വിട്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണു പരാതി. ഇവർ തൊട്ടടുത്ത വീട്ടിലേക്കു ഓടിക്കയറി രക്ഷപെട്ടു. എന്നാൽ, പെട്ടന്നു തന്നെ തലകറങ്ങി വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവം കണ്ടെങ്കിലും ജസ്റ്റിൻ ആന്‍റണിയോ ഭാര്യയോ പ്രതികരിച്ചില്ല. ജിജി കയറി വരുന്നതു കണ്ടതിനു പിന്നാലെ ജസ്റ്റിൻ കൂട് തുറന്നു വിടുകയായിരുന്നു എന്ന് പരിക്കേറ്റ ജിജി പറയുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹരിത കർമ സേനാംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്കും കാലടി പൊലീസിനും പാരാതി നൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com