തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിന് 20 കാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്
representative image
representative image

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയം നിരസിച്ചതിനെത്തുടർന്ന് ഇരുപതുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ രാത്രി 7 മണിയോടെ പ്രാവച്ചമ്പലം കോൺവന്‍റ് റോഡിലാണ് സംഭവം.

ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നാലെ പ്രതി ഓടി ര‍ക്ഷപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ സംഭവം കാണഉകയും യുവാവിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.

ഇരുവരും നേരത്തെ സൗഹൃദത്തിലായിരുന്നെന്ന് പറയുന്നു. പെൺകുട്ടിയെ ഉടനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com