കഴുത്തിലും നെഞ്ചിലും ബ്ലേഡ് കൊണ്ട് വരഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ

പ്രതികളിൽ ഒരാളായ വിഷ്ണുവിന്‍റെ കയ്യിൽ നിന്നും യുവാവ് പണം കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്
കഴുത്തിലും നെഞ്ചിലും ബ്ലേഡ് കൊണ്ട് വരഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിടനാട് കൊണ്ടൂർ ഭാഗത്ത് കടമാൻകുളത്തിൽ വീട്ടിൽ ആർ. വിഷ്ണു(30), ഈരാറ്റുപേട്ട കടുവാമൂഴി ഇടത്തും പറമ്പിൽ വീട്ടിൽ നാദിർഷാ (25) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി  ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന് സമീപം വച്ച് ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പ്രതികളിൽ ഒരാളായ വിഷ്ണുവിന്‍റെ കയ്യിൽ നിന്നും യുവാവ് പണം കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. ബാറിൽ മദ്യപിക്കാൻ എത്തിയ ഇരുവരും യുവാവും തമ്മിൽ കടത്തിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും പിന്നീട് ബാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവിനെ ഇരുവരും പിന്തുടർന്ന് മർദിച്ചു. ഇതിനിടയിൽ നാദിർഷാ തന്റെ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് യുവാവിന്‍റെ കഴുത്തിലും, നെഞ്ചിലും വരയുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. 

പ്രതികളിൽ ഒരാളായ നാദിർഷായ്ക്ക് ഈരാറ്റുപേട്ട സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി വിഷ്ണു, ഷാബു മോൻ ജോസഫ്, സി.പി.ഓ മാരായ കെ.ആർ ജിനു , കെ.സി അനീഷ്, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ജി.നാഥ്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com