Attempt to kill brother due to property dispute; The brothers were arrested
സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ

സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ

ആക്രമണത്തിൽ മന്ദലാംകുന്ന് എടയൂർ സ്വദേശി കുറുപ്പംവീട്ടിൽ ചാലിൽ അലി (56) നാണ് പരുക്കേറ്റത്
Published on

തൃശൂർ: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ പിടിയിലായി. മന്ദലാംകുന്ന് സ്വദേശികളായ കുറുപ്പംവീട്ടിൽ ചാലിൽ നൗഷാദ്, അബ്ദുൾ കരീം എന്നിവരെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ മന്ദലാംകുന്ന് എടയൂർ സ്വദേശി കുറുപ്പംവീട്ടിൽ ചാലിൽ അലി (56) നാണ് പരുക്കേറ്റത്. കുടുംബ സ്വത്തിനെ ചൊല്ലി മുൻപേ ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു.

ചൊവാഴ്ച വൈകുന്നേരം സഹോദരിയെ വീട്ടിൽ കൊണ്ടുവിടാൻ വന്നതായിരുന്നു അലി. ഇതിനിടെ സ്വത്തിനെ ചൊല്ലി സഹോദരങ്ങളുമായി തർക്കമുണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ ഇരുകൈയ്ക്കും പരുക്കേറ്റ അലി ചികിത്സയിൽ തുടരുകയാണ്. തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com