കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു
പ്രതി തനു നസീർ
പ്രതി തനു നസീർ

കോട്ടയം: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച് പിതാവ്. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറാണ് (36) കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ചത്. ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തതു.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ബഹളം കേട്ട് ഉറങ്ങുകയായിരുന്ന ഒരു വയസുള്ള കുട്ടി ഉറക്കത്തില്‍ നിന്നുണര്‍ന്ന് നിലവിളിച്ചു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ എടുത്തു പൊക്കി തറയില്‍ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. ഭാര്യ ഇത് തടഞ്ഞു.

ഭാര്യ നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. തനുനസീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com