ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്‌ടറുടെ ലൈംഗികാവയവം ഛേദിച്ചു

സമസ്തിപുർ ജില്ലയിലെ മുസ്രിഘരാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
Attempt to molest nurse in hospital; The doctor's penis was amputated
ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്‌ടറുടെ ലൈംഗികാവയവം ഛേദിച്ചു
Updated on

പട്ന: ബിഹാറിലെ സ്വകാര‍്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം. ആശുപത്രിയിലെ ഡോക്ടർ അടക്കമുള്ള മൂവർ സംഘമാണ് കൂട്ട ബലാത്സംഘത്തിന് ശ്രമിച്ചത്. ബലാത്സംഘ ശ്രമത്തിൽ നിന്ന് രക്ഷപെട്ട നഴ്സ് ഡോക്‌ടറുടെ ലൈംഗികാവയവം ബ്ലേഡ് ഉപയോഗിച്ച് ഛേദിച്ചു. സമസ്തിപുർ ജില്ലയിലെ മുസ്രിഘരാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ജോലി പൂർത്തിയാക്കി ഇറങ്ങാൻ തുടങ്ങുന്നതിനിടെയാണ് ആശുപത്രി നടത്തിപ്പുകാരൻ കൂടിയായ ഡോക്‌ടർ സഞ്ജയ് കുമാറും മദ‍്യപിച്ചെത്തിയ മറ്റ് രണ്ടുപേരും ചേർന്ന് നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇവരിൽ നിന്നും രക്ഷപ്പെട്ട നേഴ്സ് ബ്ലേഡ് ഉപയോഗിച്ച് ഡോക്‌ടറുടെ ലൈംഗികാവയവം ഛേദിക്കുകയായിരുന്നു. ആശുപത്രിക്ക് സമീപം ഒളിച്ചിരുന്ന ഇവർ ഉടനെ പൊലീസിനെ വിവരം അറിയിച്ചു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഡോക്‌ടറെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. സുനിൽ കുമാർ ഗുപ്ത, അവധേഷ് കുമാർ, എന്നിവരാണ് മറ്റ് രണ്ടു പേർ. നഴ്സിനെ ആക്രമിക്കുന്നതിന് മുന്നേ പ്രതികൾ ആശുപത്രി പൂട്ടിയതായി പൊലീസ് വ‍്യക്തമാക്കി. സിസിടിവി ക‍്യാമറകളും ഓഫാക്കിയിരുന്നു. സംഭവ സ്ഥലത്തു നിന്നും മദ‍്യകുപ്പി, നഴ്സ് ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങൾ , മൂന്ന് സെൽഫോണുകളും കണ്ടെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com