വർക്കലയിൽ 52 കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; മരുമകൻ ഒളിവിൽ

ഫെബ്രുവരി 18നാണ് സംഭവം നടന്നത്
attempt to rape mother in law in varkala son in law absconding

വർക്കലയിൽ 52 കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; മരുമകൻ ഒളിവിൽ

file image

Updated on

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 52 കാരിയെ മരുമകൻ ബലാത്സംഗ ചെയ്യാൻ ശ്രമിച്ചതായി പരാതി. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ഊർജിതമായ അന്വേഷണം നടത്തുകയാണ് വര്‍ക്കല പൊലീസ്.

ഫെബ്രുവരി 18നാണ് സംഭവം നടന്നത്. പരാതിയിൽ കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലാതെ വന്നതോടെയാണ് സംഭവം പുറത്തു വരുന്നത്. തുടര്‍ന്നാണിപ്പോള്‍ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചത്.

സംഭവം നടന്ന ദിവസം പ്രതിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ കയറി വായ് പൊത്തിപിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി. ബഹളം വെച്ച് കുതറി മാറി ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com