
മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; പ്രതി പിടിയിൽ
തൃശൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി വിനു ആന്‍റണിയാണ് പൊലീസിന്‍റെയും ലഹരി വിരുദ്ധ സ്ക്വാഡിന്‍റെയും പിടിയിലായത്. വാഹനപരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. 38.5 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്നു കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്നു കെഎസ്ആർടിസി ബസിൽ വരുകയായിരുന്ന പ്രതി പൊലീസിനെ കണ്ടതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടർന്ന് പൊലീസ് വിനുവിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എക്സ്- റേ പരിശോധനയിലാണ് മലദ്വാരത്തിൽ പ്ലാസ്റ്റിക് സാന്നിധ‍്യമുള്ളതായി കണ്ടെത്തിയത്. തുടർന്ന് പ്രതിയെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയും മലദ്വാരത്തിൽ നിന്ന് എംഡിഎംഎ പാക്കറ്റ് കണ്ടെടുക്കുകയും ചെയ്തു.
നിരവധി ലഹരി കേസുകളിൽ പ്രതിയായ വിനുവിനെ പൊലീസും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പിടികൂടിയത്.