Auto driver beaten up by gang for refusing to smuggle ganja, three arrested

കഞ്ചാവ് കടത്താൻ സമ്മതിച്ചില്ല; ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചു, മൂന്നുപേർ പിടിയിൽ

file

കഞ്ചാവ് കടത്താൻ സമ്മതിച്ചില്ല; ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചു, മൂന്നുപേർ പിടിയിൽ

ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്
Published on

പാലക്കാട്: കഞ്ചാവ് കടത്താൻ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശി അബ്ബാസിനാണ് മർദനമേറ്റത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

മാർച്ച് 4ന് വൈകിട്ടോടെയായിരുന്നു സംഭവം. മൂന്നുപേർ ഓട്ടം വിളിക്കുകയും ഒഴിഞ്ഞ കാടുനിറഞ്ഞ സ്ഥലത്തേക്ക് പോകാൻ ആവശ‍്യപ്പെടുകയായിരുന്നു. എന്നാൽ എന്തിനാണെന്ന് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിന് പിടിച്ച് മർദിക്കുകയായിരുന്നുവെന്നും ഓട്ടോ ഡ്രൈവറായ അബ്ബാസ് പറഞ്ഞു.

നിർബന്ധിച്ചതിനാൽ കാടിന് സമീപത്തേക്ക് ഓട്ടോ കൊണ്ടുപോയി. തുടർന്ന് കൂടുതൽ ആളുകളെ വിളിച്ചുവരുത്തുകയും 12 ഓളം പേർ ചേർന്ന് സംഘം ചേർന്ന് മർ‌ദിക്കുകയായിരുന്നു. കഞ്ചാവ് കടത്താനാണെന്ന് അറിഞ്ഞതോടെ ഇത് പറ്റില്ലെന്ന് പറഞ്ഞതോടെയായിരുന്നു മർദനം. സംഭവത്തിനു ശേഷം ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളെജിലും അബ്ബാസ് ചികിത്സ തേടിയിരുന്നു.

logo
Metro Vaartha
www.metrovaartha.com