
മധ്യപ്രദേശ്: ന്യൂമോണിയ മാറാൻ രണ്ടു മാസം, ആറു മാസം, ഏഴു മാസം പ്രായമുള്ള കുട്ടികളെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. മധ്യപ്രദേശിലെ ഗോത്രമേഖലയിലാണ് കൊടും ക്രൂരത. പൊള്ളലേറ്റ കുഞ്ഞുങ്ങളുടെ ആരോഗ്യനില ഗുരുതരമാണ്.
ചുമ, ജലദോഷം, പനി എന്നീ അസുഖങ്ങൾ ബാധിച്ച കുട്ടികളിൽ പിന്നീട് ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ മാതാപിതാക്കൾ കുട്ടികളെ മന്ത്രവാദിയുടെ ശുശ്രൂഷയ്ക്കായി എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടികളുടെ നെഞ്ചിലും വയറിലും മന്ത്രവാദികൾ ഇരുമ്പ് ദണ്ഡ് വച്ച് പൊള്ളിച്ചു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടികളുടെ ആരോഗ്യനില വഷളായതോടെ മാതാപിതാക്കള്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ന്യൂമോണിയ ബാധിച്ച രണ്ട് കുട്ടികള്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിരുന്നു. മാതാപിതാക്കൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.