അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം

ശനിയാഴ്ച പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയാണ് ജാമ്യം നൽകിയത്
Arjun Ayanki

അർജുൻ ആയങ്കി

file

Updated on

എറണാകുളം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം. ആകെയുള്ള നാല് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ശനിയാഴ്ച പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയാണ് ജാമ്യം നൽകിയത്.

കോതമംഗലം കോടതി അവധിയായതിനെ തുടർന്ന് പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഊന്നുകല്ല് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതേസമയം അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. അർജുൻ ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കണ്ണൂരിലെ പനങ്കാവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ അർജുൻ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. അർജുനെ പിടികൂടാൻ പൊലീസ് സംസ്ഥാനമൊട്ടാകെ വ്യാപകമായി തെരച്ചിൽ നടത്തിവരികയാണ്.

logo
Metro Vaartha
www.metrovaartha.com