
ശ്രീതു,ഹരികുമാർ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ മൊഴി മാറ്റി പ്രതി ഹരികുമാർ. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്നാണ് ഹരികുമാറിന്‍റെ പുതിയ മൊഴി.
പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കുട്ടിയുടെ അമ്മാവനും പ്രതിയുമായ ഹരികുമാർ മൊഴി മാറ്റിയത്.
ജയിൽ സന്ദർശനത്തിനെത്തിയ റൂറൽ എസ്പിക്കാണ് ഹരികുമാർ പുതിയ മൊഴി നൽകിയിരിക്കുന്നത്. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നത് ഹരികുമാർ തന്നെയാണെന്നായിരുന്നു നേരത്തെയുള്ള മൊഴി. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസം നിന്നപ്പോൾ ഹരികുമാർ കൊന്നുവെന്നാണ് നിലവിലുള്ള കേസ്.